മദ്യത്തിന്റെ പാതി ബോധത്തില്‍ വണ്ടി ഓടിച്ചത് ചോദ്യം ചെയ്തു; പിന്നാലെ നല്ല അടിപൊട്ടി; കോട്ടയത്ത് മകനും അച്ഛനും ക്രൂര മര്‍ദനം; കേസെടുത്ത് പോലീസ്.


മദ്യപിച്ച്‌ ഒട്ടും ബോധമില്ലാതെ അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് മർദനം. കോട്ടയം പൂഞ്ഞാർ തെക്കേക്കര കല്ലേക്കുളത്താണ് സംഭവം നടന്നത്.

പൂഞ്ഞാർ സ്വദേശി സജി, ഇയാളുടെ അച്ഛൻ തങ്കൻ എന്നിവരാണ് മർദനത്തിനിരയായത്.

ഇരുവരെയും മർദിച്ച തീക്കോയി സ്വദേശികളായ അഭിഷേക്, അബിൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റ് മൂന്ന് പേർക്കെതിരെ കൂടി ഈരാറ്റുപേട്ട പൊലീസ് കേസെടുത്തിട്ടുണ്ട്.വിഷു ദിനത്തിലാണ് സംഘർഷം ഉണ്ടായത്.


Previous Post Next Post