ഹോര്‍മുസ് പൂര്‍ണമായും തുറന്നതായി പ്രഖ്യാപിച്ച്‌ ഇറാൻ!

വാഷിങ്ടണ്‍: ഹോർമുസില്‍ നിന്ന് ആശ്വാസ വാർത്ത. ഹോർമുസ് കടലിടുക്ക് തുറന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.വെടിനിർത്തല്‍ കരാറിന്റെ ശേഷിക്കുന്ന സമയം വരെ എല്ലാ വാണിജ്യ കപ്പലുകള്‍ക്കുമായി ഹോർമുസ് പൂർണമായി തുറന്നിടുകയാണെന്നാണ് ഇറാന്റെ സുപ്രധാന പ്രഖ്യാപനം.ഹോർമുസ് കടലിടുക്ക് ഇപ്പോള്‍ പൂർണ്ണമായും തുറന്നിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ലെബനനും ഇസ്രായേലും തമ്മില്‍ 10 ദിവസത്തെ വെടിനിർത്തല്‍ കരാർ ഉണ്ടായതായി വ്യാഴാഴ്ച ട്രംപ് പ്രഖ്യാപിച്ചു. എന്നിരുന്നാലും, യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ വാഷിംഗ്‌ടണുമായി ഒരു കരാറിലെത്തുന്നത് വരെ ഇറാനെതിരെയുള്ള യുഎസ് ഉപരോധം 'പൂർണ്ണ ശക്തിയോടെ തുടരുമെന്ന്' അദ്ദേഹം വ്യക്തമാക്കി.
Previous Post Next Post