സംസ്ഥാനത്തെ സ്കൂളുകളില്‍ അഞ്ച് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാർഥികളില്‍ വാർഷിക പരീക്ഷയില്‍ മിനിമം മാർക്ക് നേടാത്തവർക്ക് 20 മുതല്‍ 27 വരെ പഠന പിന്തുണ ക്ലാസ് നല്‍കും.വിദ്യാഭ്യാസ ഗുണമേന്മ സമിതി യോഗത്തിലാണ് തീരുമാനം. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ അധ്യാപകരുടെ അവധിക്കാല പരിശീലനം മെയ് 16 മുതല്‍ 30 വരെ നടത്തും.
പ്ലസ് വണ്‍ അധ്യാപകരുടെ പരിശീലനം ഓണ്‍ലൈൻ ആയിരിക്കും. സ്‌കൂള്‍ ഫിറ്റ്‌നസിന് കെ എസ് ഇ ബിയില്‍ നിന്നടക്കം സർട്ടിഫിക്കറ്റ് ആവശ്യമുണ്ട്.