തിരുവനന്തപുരം: സിഐയെ കൈയേറ്റം ചെയ്ത എസ്ഐക്ക് സസ്പെൻഷൻ. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷനറി എസ്ഐ കൃഷ്ണ മോഹനെതിരെയാണ് നടപടി. പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെയായിരുന്നു സംഭവം. പാസ് ഇല്ലാതെ എത്തിയ കൃഷ്ണ മോഹനെ തടഞ്ഞതാണ് പ്രകോപിതനാവാൻ കാരണം. കൂടാതെ, പോളിങ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ എസ്ഐ യ്‌ക്കെതിരെയും നടപടിയെടുത്തു.കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സതികുമാറിനാണ് സസ്പെൻഷൻ. സിറ്റി പൊലീസ് കമ്മീഷണറുടേതാണ് നടപടി.പൊലീസ് ഉദ്യോസ്ഥൻ മദ്യപിച്ചെത്തിയതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരാതിപ്പെട്ടിരുന്നു.
സിഐയെ കൈയേറ്റം ചെയ്തു; എസ്ഐക്ക് സസ്പെൻഷൻ!
Malayala Shabdam News
0