സ്ട്രോങ് റൂം കാവലിനിടെ മുങ്ങിയ ജവാൻമാർ പൊങ്ങി; കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നത് മേലുദ്യോഗസ്ഥനോട് തർക്കിച്ചതിൽ നടപടി പേടിച്ച്!


മലപ്പുറം : പോസ്റ്റൽ ബാലറ്റ് സൂക്ഷിച്ച സ്ട്രോങ് റൂം കാവൽ ഡ്യൂട്ടിക്കിടെ മുങ്ങിയ ജവാൻമാർ മണിക്കൂറുകളോളം പൊലീസിനെ വട്ടംചുറ്റിച്ച് ഒടുവിൽ പൊങ്ങി. മലപ്പുറം സിവിൽ സ്റ്റേഷനു പിന്നിൽ കടലുണ്ടിപ്പുഴയിലെ നാമ്പ്രാണിത്തടയണയ്ക്കു സമീപത്തെ കുറ്റിക്കാട്ടിലാണ്  ഇവർ ഒളിച്ചിരുന്നതെന്നാണ് വിവരം. ഒടുവിൽ ബിഎസ്എഫ് ക്യാംപിൽ തന്നെ തിരിച്ചെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവരെ മലപ്പുറം സ്റ്റേഷനിൽ ഹാജരാക്കി കാണാതായെന്ന പരാതി തീർപ്പാക്കിയതിനെത്തുടർന്ന് കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് പൊലീസ് പറഞ്ഞു കോട്ടയ്ക്കൽ മണ്ഡലത്തിന്റെ പോസ്റ്റൽ ബാലറ്റ് സൂക്ഷിച്ച സിവിൽ സ്റ്റേഷനകത്തെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫിസിലെ സ്ട്രോങ് റൂമിനോടു ചേർന്നുള്ള വിശ്രമസ്ഥലത്തു നിന്നാണ് അസം, യുപി സ്വദേശികളായ ബിഎസ്എഫ് ജവാൻമാർ മുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഇരുവരും ലീവ് സംബന്ധിച്ച് മേലുദ്യോഗസ്ഥനുമായി തർക്കമുണ്ടായിരുന്നു. ഈ സംഭവത്തിൽ ശിക്ഷാനടപടി ഭയന്നാണ് മാറിനിന്നതെന്നാണ് വിവരം. ഇവർ രാത്രി തന്നെ സിവിൽ സ്റ്റേഷനു പിന്നിലെ ആളൊഴിഞ്ഞ ഭാഗത്തെ കുറ്റിക്കാട്ടിലേക്കാണ് പോയത്....

 
Previous Post Next Post