മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി മക്കയിൽ മക്കയിൽ സൗദി ആഭ്യന്തര മന്ത്രാലയം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിങ്കളാഴ്ച (ഏപ്രിൽ 13) പുലർച്ചെ മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി സുരക്ഷ അധികൃതർ അറിയിച്ചു. ഹജ്ജ് അനുമതിപത്രമില്ലാത്ത വിദേശികളെ മക്കയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല.
മക്കയിൽ നിന്നുള്ള ഇഖാമയുള്ളവർ, നിലവിൽ ഹജ്ജ് പെർമിറ്റ് കരസ്ഥമാക്കിയവർ, വിശുദ്ധ നഗരങ്ങളിൽ ജോലി ചെയ്യുന്നതിനായി 'അബ്ഷിർ' അല്ലെങ്കിൽ 'മുഖീം' പോർട്ടൽ വഴി ഇലക്ട്രോണിക് വർക്ക് പെർമിറ്റ് നേടിയവർ എന്നിവർക്ക് മാത്രമാണ് നിലവിൽ പ്രവേശന അനുമതിയുള്ളത്.ഹജ്ജ് സീസണിലെ തിരക്ക് നിയന്ത്രിക്കുന്നതിെൻറ ഭാഗമായാണ് ഈ നടപടി.