പ്രധാന മന്ത്രിയെ ഫോണിൽ വിളിച്ചു ട്രoമ്പ്!!

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫോണിൽ സംസാരിച്ചു. വാഷിംഗ്ടണും ടെഹ്‌റാനും വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചതിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ സംഭാഷണമാണിത്. ഏകദേശം 40 മിനിറ്റോളം നീണ്ടുനിന്ന ചർച്ചയിൽ പ്രാദേശിക സുരക്ഷയും ഉഭയകക്ഷി സഹകരണവും പ്രധാന വിഷയങ്ങളായി.
ഇന്ത്യയിലെ ജനങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു" എന്ന് പ്രധാനമന്ത്രി മോദി ട്രംപിനോട് പറഞ്ഞു. മാർച്ചിൽ നടന്ന ചർച്ചയുടെ തുടർച്ചയായാണ് ഈ സംഭാഷണം. നിലവിൽ ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ ദുർബലമായി തുടരുന്ന സാഹചര്യത്തിൽ, സമാധാന ചർച്ചകളുടെ രണ്ടാം ഘട്ടത്തിനായുള്ള ശ്രമങ്ങൾ തുടരുകയാണ്.  
Previous Post Next Post