നിലവിലെ സാഹചര്യത്തില്‍ ഹോര്‍മുസ് തുറക്കുക അസാധ്യമെന്ന് ഇറാന്‍

ഇസ്രായേല്‍ യുദ്ധത്തിന് പ്രേരിപ്പിക്കുകയും വെടിനിര്‍ത്തല്‍ ലംഘിക്കുകയും ചെയ്തതായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലീബാഫ് ആരോപിച്ചു.ഇറാനിയന്‍ തുറമുഖങ്ങളില്‍ യുഎസ് നാവിക ഉപരോധം നിലനിര്‍ത്തുന്നിടത്തോളം കാലം ഇസ്രായേലും ഇറാനും തമ്മില്‍ പൂര്‍ണ്ണമായ വെടിനിര്‍ത്തല്‍ അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സമുദ്ര ഉപരോധം അവസാനിക്കുകയും, ഇസ്രായേല്‍ സൈനിക നടപടി അവസാനിപ്പിക്കുകയും ചെയ്താല്‍ മാത്രമേ യഥാര്‍ത്ഥ വെടിനിര്‍ത്തല്‍ സാധ്യമാകൂ എന്ന് ഖാലിബാഫ് പ്രസ്താവിച്ചു. നിലവിലെ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുക അസാധ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സൈനിക ശക്തിയിലൂടെയോ സമ്മര്‍ദ്ദത്തിലൂടെയോ അമേരിക്കയ്ക്കും ഇസ്രായേലിനും അവരുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഭാവിയിലും അവര്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Previous Post Next Post