സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഇന്നലെ വൈകീട്ട് നേരിയ തോതില്‍ കയറിയ സ്വര്‍ണ വിലയാണ് ഇന്ന് രാവിലെ വീണ്ടും ഇടിഞ്ഞത്.
യുഎസ്-ഇറാന്‍ സമാധാന കരാര്‍ അനിശ്ചിതത്വത്തില്‍ തുടരുന്നതിനാല്‍, യുഎസ് ഡോളറിന്റെ വില ഉയര്‍ന്നതും, ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും കാരണമാണ് വിലയില്‍ ഇടിവുണ്ടായത്. ജൂണ്‍ മാസത്തെ എംസിഎക്സ് സ്വര്‍ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.32% കുറഞ്ഞ് 1,51,280 എന്ന നിലയിലെത്തി.
മേയ് മാസത്തെ എംസിഎക്സ് വെള്ളി ഫ്യൂച്ചറുകള്‍ രാവിലെ 9:30 ഓടെ കിലോയ്ക്ക് 2,40,610 എന്ന നിലയിലും എത്തി. ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില പണപ്പെരുപ്പ അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും പലിശനിരക്കുകള്‍ കൂടുതല്‍ കാലം ഉയര്‍ന്ന നിലയില്‍ തുടരുമെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമാവുകയും ചെയ്തതിനാല്‍, അന്താരാഷ്ട്ര സ്വര്‍ണ്ണ വിലയും സമ്മര്‍ദ്ദത്തിലായിരുന്നു. സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണവില എത്രയാണ് എന്ന് നോക്കാം.
ഇന്ന് കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 130 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ വൈകീട്ട് 14150 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14020 രൂപയായി കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണം ഇന്ന് 112160 രൂപയില്‍ ആണ് വ്യാപാരം നടത്തുന്നത്. ഇന്നലെ വൈകീട്ട് 113200 രൂപ എന്ന നിലയിലാണ് സ്വര്‍ണ വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചിരുന്നത്. പവന്‍ വിലയില്‍ 1040 രൂപയുടെ ഇടിവാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്.