വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.എളേറ്റില്‍ വട്ടോളി സ്വദേശി മുഹമ്മദ് ഹംദാനാണ് (11) ആക്രമണത്തിന് ഇരയായത്. കാലിനും കൈയ്ക്കും സാരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പന്നിയെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്നില്‍നിന്നും കുത്തിവീഴ്ത്തുകയായിരുന്നു. ആക്രമണത്തില്‍ ഹംദാന്റെ കൈയ്ക്കും കാലിനും ഒടിവുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഴത്തിലുള്ള മുറിവുകളുമേറ്റു. എളേറ്റില്‍ ജി.എം.യു.പി സ്കൂളിലെ വിദ്യാർത്ഥിയാണ് ഹംദാൻ. പ്രദേശത്ത് കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്.
കാട്ടുപന്നിയുടെ ആക്രമണം; ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്
Malayala Shabdam News
0