വിഷുക്കണിയും കൈനീട്ടവുമായി സപ്ലൈക്കോ വിഷുച്ചന്തകൾ :14 ചൊവ്വ വരെ പ്രവർത്തിക്കും

സംസ്ഥാനം വിഷു ആഘോഷങ്ങളിലേക്ക് കടക്കവേ വിഷുക്കണിയും കൈനീട്ടവുമായി സപ്ലൈകോ വിഷു ചന്തകൾ സജീവം. വിഷുവിൻ്റെ തലേദിവസം വരെയാണ് വിഷു ചന്തകൾ പ്രവർത്തിക്കുക. മാവേലിസ്റ്റോറുകൾ ഒഴികെ സപ്ലൈകോയുടെ എല്ലാ വിൽപ്പനശാലകളിലും ചൊവ്വവരെ വിഷു ചന്തകൾ പ്രവർത്തിക്കുമെന്നും സപ്ലൈകോ അറിയിച്ചു.
വിഷുക്കൈനീട്ടം, 16 അവശ്യസാധനങ്ങള്‍ അടങ്ങിയ വിഷുക്കണി പ്രത്യേക കിറ്റ് എന്നിവ സപ്ലൈകോ വിഷുവിന്‌ ഒരുക്കിയിട്ടുണ്ട്. 101 രൂപയാണ് വിഷു കൈനീട്ടമായി ലഭിക്കുക. സപ്ലൈകോയുടെ മെഡിക്കല്‍ സ്റ്റോർ, പെട്രോള്‍ ബങ്ക്‌, എല്‍പിജി ഔട്ട്‌ലെറ്റ്‌ എന്നിവ ഒഴികെയുള്ള വിൽപ്പനശാലകളില്‍നിന്ന് 1000 രൂപയ്‌ക്കുമുകളില്‍ സബ്‌സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവർക്കാണ് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പണ്‍ ലഭിക്കുക.
കൂപ്പണുമായി വിഷുവിൻ്റെ പിറ്റേദിനമായ ഏപ്രിൽ 16 മുതല്‍ മെയ് 30 വരെ സപ്ലൈകോയുടെ ഏതെങ്കിലും വിൽപ്പനശാലകളില്‍നിന്ന് 1000 രൂപയ്‌ക്കുമുകളില്‍ സബ്‌സിഡി ഇതര സാധനങ്ങള്‍ വാങ്ങുമ്പോൾ 101 രൂപ കിഴിവ്‌ ലഭിക്കും.
Previous Post Next Post