തെരഞ്ഞെടുപ്പ് അവലോകനം -സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; ഭയം അടിയൊഴുക്കുകളില്‍!


നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക്‌  ശേ ഷമുള്ള വോട്ട് കണക്കുകളും രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്തുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.ബൂത്ത് തലത്തില്‍ നിന്ന് ജില്ലാ കമ്മിറ്റികള്‍ ശേഖരിച്ച്‌ നല്‍കിയ വിശദമായ കണക്കുകളാണ് യോഗം പ്രധാനമായും വിശകലനം ചെയ്യുന്നത്. ഓരോ മണ്ഡലത്തിലെയും പാര്‍ട്ടി വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലുമുണ്ടായ മാറ്റങ്ങള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്യും. മലബാറില്‍ ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിച്ചു എന്നത് അടക്കമുള്ള വികാരമുണ്ട്. ഇക്കാര്യത്തിലും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.

പാര്‍ട്ടി വിട്ട ജി. സുധാകരന്‍ മത്സരിച്ച അമ്പലപ്പുഴ, ടി.കെ. ഗോവിന്ദന്‍ മത്സരിച്ച തളിപ്പറമ്പ് എന്നീ മണ്ഡലങ്ങളിലെ സാഹചര്യം പാര്‍ട്ടി പ്രത്യേകം വിലയിരുത്തും. ഇവിടങ്ങളില്‍ വ്യക്തിപ്രഭാവം വോട്ടുകളെ സ്വാധീനിച്ചിട്ടുണ്ടോ എന്നും പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായോ എന്നും പരിശോധിക്കുമെന്നാണ് സൂചന . കൂടാതെ, സംസ്ഥാനത്ത് ന്യൂനപക്ഷ-ഭൂരിപക്ഷ വോട്ടുകളില്‍ ഏതെങ്കിലും തരത്തിലുള്ള ഏകീകരണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാകും.

Previous Post Next Post