ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് യുവതിയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞു; യുവാവ് പിടിയില്‍

കൊല്ലം :ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ മാല പൊട്ടിച്ചുകടന്നുകളഞ്ഞ യുവാവ് പിടിയില്‍. കോഴിക്കോട് സ്വദേശി യദുകൃഷ്ണൻ (24) ആണ് പിടിയിലായത്.
ഞായറാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം.

ബന്ധുവീട്ടിലെത്തിയ കരവാളൂർ സ്വദേശിനിയുടെ മാലയാണ് പ്രതി പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. യുവതി ഇളമ്പലിലെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് പ്രതിയെ കണ്ടത്. യുവതിയെ കാണാനാണ് പ്രതി സ്ഥലത്തെത്തിയത്.

യുവതി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പരാതിക്കാരിയും യദുകൃഷ്ണനും ഒരുമിച്ച്‌ നടന്നുപോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിരുന്നു. തുടർന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.
Previous Post Next Post