ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; രണ്ടുപേര്‍ മരിച്ചു, അപകടത്തില്‍ പെട്ടത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനം



മണ്ണത്തൂർ സ്വദേശി സാറാമ്മ, ആറു മാസം പ്രായമായ കുട്ടി എന്നിവരാണ് മരിച്ചത്.
ജീപ്പില്‍ ആകെ 12 പേർ ഉണ്ടായിരുന്നു. പരുക്കേറ്റവരെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 200 അടിയോളം താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്.

വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോ‍ഴാണ് ദാരുണമായ സംഭവമുണ്ടാകുന്നത്. വിവാഹത്തിന് ശേഷം അടുത്തുള്ള വ്യൂ പോയിൻ്റും ഇവർ സന്ദർശിച്ചിരുന്നു. നാട്ടുകാർ ചേർന്ന് ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പരുക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപു‍ഴയിലെ ആശുപത്രിലേക്ക് മാറ്റും.
Previous Post Next Post