റിങ്കു സിങ് വലിയൊരു ഗ്യാപ്പിനു ശേഷം വീണ്ടും രക്ഷകന്റ കുപ്പായമണിഞ്ഞ് ഹീറോയായപ്പോള്‍ സീസണിലെ ആദ്യ വിജയം കൊയ്ത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്.രാജസ്ഥാന്‍ റോയല്‍സിനെ നാലു വിക്കറ്റിനാണ് അവര്‍ വീഴ്ത്തിയത്.
ആദ്യ ആറു കളിയിലും ജയിക്കാന്‍ കഴിയാതെ വലഞ്ഞ ശേഷമാണ് ഇപ്പോള്‍ കെകെആറിന്റെ കഷ്ടകാലം അവസാനിച്ചത്. ഇതോടെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരില്‍ നിന്നും കരകയറിയ കെകെആര്‍ ഒമ്പതിലേക്കുയര്‍ന്നു. എന്നാല്‍ റോയല്‍ലിന്റെ തുര്‍ച്ചയായ രണ്ടാം തോല്‍വിയാണ് ഈ കളിയിലേത്.
156 റണ്‍സിന്റെ ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന കെകെആര്‍ ഒരു സമയത്ത് ആറു വിക്കറ്റിനു 86 റണ്‍സിലേക്കു വീണിരുന്നു. എന്നാല്‍ അപരാജിതമായ ഏഴാം വിക്കറ്റില്‍ റിങ്കു-അനുകുല്‍ റോയ് ജോടി 37 ബോളില്‍ 76 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി കെകെആറിനെ ജയത്തിലേക്കു കൈപിടിച്ചുയര്‍ത്തി.
പുറത്താവാതെ 53 റണ്‍സോടെയാണ് റിങ്കു രക്ഷകനായത്. 34 ബോളുകള്‍ നേരിട്ട അദ്ദേഹം അഞ്ചു ഫോറും രണ്ടു സിക്‌സറും പറത്തി. അനുകുല്‍ 16 ബോളില്‍ 29 റണ്‍സുമെടുത്തു. കാമറൂണ്‍ ഗ്രീന്‍ (27), റോവ്മന്‍ പവെല്‍ (23) എന്നിവരും ഭേ്ദപ്പെട്ട സംഭാവനകള്‍ നല്‍കി. റോയല്‍സിനായി രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റുകളെടുത്തു.