കൊടും ചൂടിന് ആശ്വാസം; സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യത, പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് മുതല്‍ ഓണ്‍ലൈൻ ക്ലാസുകള്‍ മാത്രം.


സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി ഒറ്റപ്പെട്ട ഇടങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യത. പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് മുതല്‍ ഓണ്‍ലൈൻ ക്ലാസുകള്‍ മാത്രമായിരിക്കും ഉണ്ടാകുക.

വൈദ്യുതി ഉപയോഗം കുതിച്ചതോടെ പ്രതിസന്ധി പരിഹരിക്കാനാണ് കെഎസ്‌ഇബി നീക്കം. അധിക നിരക്കില്‍ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ ആലോചന.

ഏറ്റവും ചൂടുള്ള പാലക്കാട്‌ ഇന്നലെ രേഖപ്പെടുത്തിയ താപനില 39.8 ഡിഗ്രി സെല്‍ഷ്യസാണ്. ചൂട് കനക്കുമെന്ന നിർദേശം ലഭിച്ചതോടെ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകള്‍ താല്‍ക്കാലികമായി നിർത്തിവെക്കാൻ കളക്ടർ ഉത്തരവിട്ടു. കനത്ത ചൂടില്‍ നിർജലീകരണം മാത്രമല്ല. ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിക്കുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വൈദ്യുതി ഉപയോഗം രേഖപ്പെടുത്തിയതോടെ പവര്‍ എക്സേഞ്ചില്‍ നിന്ന് ഒരു മാസത്തേയ്ക്ക് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷനോട് കെഎസ്‌ഇബി അനുമതി തേടി.

Previous Post Next Post