പാമ്പിനെ പോക്കറ്റിലിട്ട് നടന്നുകൊണ്ട് അഭ്യാസം; മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു.


പാമ്പിനെ പോക്കറ്റിലിട്ട് നടന്ന ഇതരല സംസ്ഥാന തൊഴിലാളിക്ക് പാമ്പുകടിയേറ്റു. മലപ്പുറം ഒതായിയില്‍ വ്യാഴാഴ്ചയാണ് സംഭവം.

ഇതര സംസ്ഥാന തൊഴിലാളിയായ യുവാവാണ് പാമ്പിനെ പാന്റ്‌സിന്റെ കീശയിലിട്ട് അങ്ങാടിയില്‍ ഭീതിപരത്തിയത്.ചായക്കടയില്‍ ഇരിക്കുന്നതിനിടെ അടുത്തുണ്ടായിരുന്ന ഒരാള്‍ക്ക് ഇയാള്‍ പാമ്പിനെ കാണിച്ചുകൊടുത്തു. ഇതിനിടെ പലതവണ ഇയാള്‍ക്ക് പാമ്പിന്റെ കടിയേല്ക്കുകയും ചെയ്തു.

തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ നിര്‍ബന്ധിച്ച്‌ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിഥി തൊഴിലാളി മദ്യലഹരിയിലായിരുന്നു എന്നാണ് നാട്ടുകാരുടെ സംശയം. അണലിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേ സമയം , പരിശോധിച്ചാല്‍ മാത്രമേ പാമ്പ് ഏത് ഇനത്തില്‍പ്പെട്ടതാണെന്ന് പറയാന്‍ സാധിക്കുകയുള്ളുവെന്ന് വനംവകുപ്പ് അറിയിച്ചു.

Previous Post Next Post