മറയൂർ :ഇടുക്കിയിലെ ആനക്കാൽപെട്ടി ചിന്നവരയിൽ കനാലിലൂടെ ഒഴുകിവന്ന മൂർഖൻ പാമ്പ് തുണി അലക്കിക്കൊണ്ടിരുന്ന സ്ത്രീയുടെ കാലിൽ ചുറ്റി.കാലിൽ വള്ളി ചുറ്റുന്നതുപോലെ തോന്നിയതിനെ തുടർന്ന് നോക്കിയപ്പോഴാണ് മൂർഖൻ ചുറ്റികിടക്കുന്നത് കണ്ടത്
ഉടൻ സ്ത്രീ കനാലിൽ നിന്ന് കയറിയോടെ മൂർഖൻ പിടിവിട്ട് സമീപത്തെ ആൾത്താമസം ഇല്ലാത്ത വീടിന്റെ അടിത്തറയിലെ കല്ലിനിടയിൽ കയറി.പിന്നാലെ നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.മറയൂരിൽ നിന്ന് ആർആർടി സംഘമെത്തിയാണ് പാമ്പിനെ പിടികൂടിയത്.മൂർഖനെ ചിന്നാർ വനത്തിൽ തുറന്നുവിട്ടു.