ആലപ്പുഴയിലെ ബിജെപി പ്രവർത്തകയ്ക്കെതിരെ ഭീഷണിയുമായി പാലക്കാട് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെതിരെയാണ് ശോഭയുടെ ഭീഷണി.
പാലക്കാട് പണം നല്‍കിയ സ്ത്രീക്ക് പിന്നില്‍ ബിന്ദു ആണെന്നാണ് ശോഭയുടെ ആരോപണം.
ആലപ്പുഴ നമ്പറിലുള്ള കാറിലാണ് പാലക്കാട് പണം നല്‍കിയ സ്ത്രീ വന്നതെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും ശോഭ ഭീഷണിപ്പെടുത്തി. ശോഭക്കെതിരെ ബിന്ദു കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
അതേസമയം, ശോഭാ സുരേന്ദ്രനെതിരെ ഗുരുതര ആരോപണവുമായി ബിന്ദു വിനയകുമാര്‍ രംഗത്തെത്തുകയും ചെയ്തു. പാലക്കാട്ടെ തെരഞ്ഞെടുപ്പിന് വേണ്ടി ശോഭ സുരേന്ദ്രന്‍ ആലപ്പുഴയില്‍ നിന്ന് പൈസ പിരിച്ചെന്നും ശോഭയ്ക്ക് കീഴില്‍ വനിതകള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ലെന്നും ബിന്ദു പറഞ്ഞു. ശോഭ സുരേന്ദ്രന്റെ സ്വഭാവം വെച്ച് പാലക്കാട് പണം നല്‍കിയിട്ടുണ്ടാകുമെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.