തുടര്‍ച്ചയായ നാലു ജയങ്ങളുമായി ഐപിഎല്ലില്‍ തേരോട്ടം നടത്തിയ രാജസ്ഥാന്‍ റോയല്‍സിനു കുടുക്കിട്ട്സ ണ്‍റൈസേഴ്‌സ് ഹൈദരാബാദ്.വമ്പന്‍മാരെയെല്ലാം വീഴ്ത്തി അവിശ്വസനീയ കുതിപ്പ് നടത്തിയ റിയാന്‍ പരാഗിനെയും സംഘത്തെയും മോശം ഫോമിലുള്ള ഓറഞ്ച് ആര്‍മി വീഴ്ത്തുമെന്നു ആരും പ്രതീക്ഷിച്ചതല്ല.
പക്ഷെ ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ആധിപത്യം പുലര്‍ത്തിയ എസ്‌ആര്‍എച്ച് 57 റണ്‍സിന് അവരെ നിലംപരിശാക്കി. 217 റണ്‍സിന്റെ വലിയ ലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സ് പവര്‍പ്ലേയില്‍ തന്നെ കളി തോറ്റു കഴിഞ്ഞിരുന്നു. കാരണം അവിശ്വസനീയ ബാറ്റിങ് തകര്‍ച്ചയാണ് അവര്‍ക്കു നേരിട്ടത്.
ഇതിനു വഴിയൊരുക്കിയതാവട്ടെ അരങ്ങേറ്റ മല്‍സരം കളിച്ച രണ്ട് പേസര്‍മാരുമായിരുന്നു. പ്രഫുല്‍ ഹിംഗെ, സാക്വിബ് ഹുസൈന്‍ ന്യൂബോള്‍ ജോടിയാണ് റോയല്‍സിന്റെ അന്തകരായത്. മൂന്നോവര്‍ ആവുമ്പോഴേക്കും രണ്ടു റണ്‍സിനു അഞ്ചു വിക്കറ്റിലേക്കു കൂപ്പുകുത്തിയ അവര്‍ക്കു പിന്നീടൊരു തിരിച്ചുവരവ് അസാധ്യമായിരുന്നു.ഹിംഗെയെറിഞ്ഞ റോയല്‍സ് ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ മൂന്നു വിക്കറ്റുകളാണ് വീണത്. വൈഭവ് സൂര്യവംശി (0), ധ്രുവ് ജുറേല്‍ (0), ലുവാന്‍ ഡ്രെ പ്രെട്ടോറിയസ് (0) എന്നിവരെല്ലാം ഈ ഓവറില്‍ ക്രീസ് വിട്ടു.ഈ സഖ്യം 127ല്‍ വച്ച് പിരിഞ്ഞതോടെ റോയല്‍സ് ഇന്നിങ്‌സ് 19 ഓവറില്‍ 159ന് അവസാനിക്കുകയും ചെയ്തു. നാലു വീതം വിക്കറ്റെടുത്ത ഹിംഗെയും സാക്വിബുമാണ് റോയല്‍സിനെ തീര്‍ത്തത്.