12 ലക്ഷത്തിന്‍റെ പുകയില ഉത്പന്നങ്ങള്‍ കാറിൽ നിന്നും കണ്ടെത്തി!!

കൊട്ടിയം :കഴിഞ്ഞ നാലു ദിവസമായി മുഖത്തല തടത്തിമുക്കില്‍ ഒഴിഞ്ഞ പുരയിടത്തില്‍ സംശയാസ്പദമായി കണ്ട കാറില്‍നിന്നും 12 ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തി.ഇവിടെ കാർ കണ്ടെത്തിയതിനെത്തുടർന്നു സമീപവാസി പോലീസില്‍ പരാതി നല്‍കിയിരുന്നു.കണ്ണനല്ലൂർ പോലീസ് കാർ പരിശോധിച്ചപ്പോഴാണ് പുകയില കണ്ടെത്തിയത്. അമ്ബലപ്പുഴ സ്വദേശിയുടെ പണയ വാഹനത്തില്‍ നിന്നാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. എസ്‌ഐ കൃഷ്ണലാലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ വാഹനത്തില്‍ നിന്ന് കണ്ടെത്തിയ ലഹരി ഉത്പന്നങ്ങള്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. മുഖത്തല ഇഎസ്‌ഐ ജംഗ്ഷനില്‍ പ്രവർത്തിക്കുന്ന കടയിലേക്ക് കച്ചവടത്തിന് കൊണ്ടുവന്നതായിരുന്നു.
Previous Post Next Post