15-ന് സര്‍വകക്ഷി യോഗം വിളിച്ച്‌ ഖാര്‍ഗെ! വനിതാ സംവരണം-കേന്ദ്രത്തിനെതിരെ നീക്കം കടുപ്പിച്ച്‌ കോണ്‍ഗ്രസ്.

വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നീക്കങ്ങള്‍ക്കെതിരെ നിലപാട് കടുപ്പിച്ച്‌ കോണ്‍ഗ്രസ്.വിഷയത്തില്‍ ചർച്ചകള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഏപ്രില്‍ 15-ന് പ്രതിപക്ഷ പാർട്ടികളുടെ സർവകക്ഷി യോഗം വിളിച്ചു. വനിതാ സംവരണത്തെ കോണ്‍ഗ്രസ് തള്ളിക്കളഞ്ഞിട്ടില്ലെന്നും എന്നാല്‍ ഇത്തരം വലിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കൃത്യമായ കൂടിയാലോചനകള്‍ ആവശ്യമാണെന്നും ഖാർഗെ വ്യക്തമാക്കി.
ഏപ്രില്‍ 16-ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ഖാർഗെയുടെ ഈ നിർണായക നീക്കം. വനിതാ സംവരണത്തില്‍ പാർട്ടിയുടെ അന്തിമ തീരുമാനം സർവകക്ഷി യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിന് പുറമേ മറ്റ് പ്രതിപക്ഷ പാർട്ടികളും സഭയില്‍ ഹാജരാകാൻ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.
Previous Post Next Post