70,000 രൂപയുടെ മോഡിഫിക്കേഷന് 35,000 രൂപ പിഴയിട്ട് എംവിഡി!

കൊച്ചി :മോഡിഫൈ ചെയ്ത കാറിന് 35,000 രൂപ പിഴയിട്ട് എംവിഡി. 70,000 രൂപയോളം ചിലവിട്ട് മോഡിഫിക്കേഷന് നടത്തിയ വൈപ്പിന് സ്വദേശിയുടെ കാറിനാണ് എംവിഡി പിഴ ചുമത്തിയത്.
ഇടപ്പള്ളി ട്രാഫിക് പൊലീസ് ആണ് വാഹനം പിടികൂടി എംവിഡിക്ക് കൈമാറിയത്.

തുടര്ന്ന് നടത്തിയ പരിശോധനയില് ഗുരുതര നിയമലംഘനങ്ങള് കണ്ടെത്തി. സൈലന്സര് ഉള്പ്പെടെയുള്ള അനധികൃത മാറ്റങ്ങള് നീക്കം ചെയ്ത ശേഷം വാഹനം പഴയപടിയാക്കി ആര്ടി ഓഫീസില് ഹാജരാക്കണമെന്ന് ഉടമയോട് നിര്ദേശിച്ചു. ഡ്രൈവര്ക്ക് നിര്ബന്ധിത ബോധവത്കരണ ക്ലാസ് നല്കി. ലൈസന്സ് സസ്പെന്ഡ് ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post