സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകള്‍. 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത് .
ഏപ്രില്‍ 30-ഓടെ ഫലം പുറത്തുവരുമെന്നാണ് സൂചന. സാധാരണഗതിയില്‍ മെയ് പകുതിയോടെയാണ് സിബിഎസ്‌ഇ ഫലം പ്രഖ്യാപിക്കാറുള്ളത്.
എന്നാല്‍ ഇത്തവണ മൂല്യനിർണ്ണയ നടപടികള്‍ വേഗത്തില്‍ പൂർത്തിയാക്കിയതാണ് ഫലപ്രഖ്യാപനം നേരത്തെയാക്കാൻ കാരണമായത്. ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെ നടന്ന പരീക്ഷകളുടെ ഫലമാണ് വരാനിരിക്കുന്നത്.
ഫലം പ്രഖ്യാപിച്ചാലുടൻ results.cbse.nic.in, cbse.gov.in, ഡിജി ലോക്കർ, ഉമാംഗ് ആപ്പ് എന്നിവയിലൂടെ ഫലമറിയാൻ സാധിക്കും. കൂടുതല്‍ ട്രാഫിക് ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ഡിജി ലോക്കർ, ഉമാംഗ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ വഴി തടസ്സമില്ലാതെ ഫലം അറിയാൻ സാധിക്കും.
ഫലപ്രഖ്യാപനത്തിന് പിന്നാലെ വിദ്യാർത്ഥികള്‍ക്ക് അവരുടെ മാർക്ക് ഷീറ്റുകള്‍, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകള്‍, സ്കില്‍ സർട്ടിഫിക്കറ്റുകള്‍ എന്നിവ സിബിഎസ്‌ഇയുടെ ഡിജിറ്റല്‍ ശേഖരമായ 'പരിണാം മഞ്ജുഷ' വഴി ഡൗണ്‍ലോഡ് ചെയ്യാം. ഡിജി ലോക്കർ വഴിയും ഈ രേഖകള്‍ ലഭ്യമാകും.