കൊച്ചിയില്‍ ബൈക്ക് അപകടങ്ങളില്‍ 3 മരണം!

കൊച്ചിയില്‍ രണ്ട് ബൈക്ക് അപകടങ്ങളിലായി മൂന്നുപേര്‍ മരിച്ചു. ബൈക്ക് പോസ്റ്റിലും മരത്തിലുമായി ഇടിച്ചു രണ്ടു പേരും ബൈക്കുകള്‍ കൂട്ടിയിടിച്ചു ഒരാളുമാണ് മരിച്ചത്.
ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ നസ്രത്ത് സമൂസ പാര്‍ക്കിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ തോപ്പുംപടി സ്വദേശികളായ കാല്‍വിന്‍ ജേക്കബ്, സൂരജ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.

ഇടക്കൊച്ചി കണ്ണങ്കാട്ട് പാലത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പള്ളുരുത്തി സ്വദേശി അനന്തുവാണ് മരിച്ചത്. പിന്നില്‍ ഇരുന്ന് യാത്ര ചെയ്ത അനന്തു എന്ന 22 വയസുകാരനാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതര പരിക്കുണ്ട്. അമിതവേഗതയാണ് അപകടങ്ങള്‍ക്ക് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
Previous Post Next Post