കാട്ടാക്കട :പേപ്പാറ കല്ലുപാറ വനത്തില്‍ അരുവിൻകാണി – ലക്ഷ്മി ദമ്പതികളുടെ മകൻ മല്ലൻ (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
സഹോദരൻ ആനന്ദനും മറ്റ് നാല് സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് മല്ലൻ പേപ്പാറ ഡാമിൻ്റെ വൃഷ്ടിപ്രദേശത്തേക്ക് മീൻ പിടിക്കാനായി പോയത്. മറുകരയിലേക്ക് കടക്കാനായി ചങ്ങാടത്തില്‍ യാത്ര ചെയ്യുന്നതിനിടെ മല്ലൻ വെള്ളത്തിലിറങ്ങി ഒരു മുളയില്‍ പിടിച്ച് നീന്തുകയായിരുന്നു. എന്നാല്‍ ചങ്ങാടം അക്കരെയെത്തിയപ്പോള്‍ മല്ലനെ കാണാനില്ലെന്ന് സുഹൃത്തുക്കളുടെ ശ്രദ്ധയില്‍പ്പെട്ടു.
ഉടൻ തന്നെ പോലീസിലും അഗ്നിശമന സേനയിലും വിവരമറിയിച്ചു. തുടർന്ന് രാത്രിയും ചൊവ്വാഴ്ച പകലുമായി നടത്തിയ വിപുലമായ തിരച്ചിലിനൊടുവില്‍ ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്താനായത്.