സാള്‍ട്ട്, വിരാട്, പടിദാര്‍ - മുംബൈയ്ക്കെതിരെ റണ്‍വേട്ടയുമായി ആര്‍സിബി!മുംബൈയ്ക് വിജയലക്ഷ്യം 241!

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 240 റണ്‍സെന്ന വമ്ബന്‍ സ്കോര്‍ നേടി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഫില്‍ സാള്‍ട്ട്, രജത് പടിദാര്‍, വിരാട് കോഹ്‍ലി എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ആര്‍സിബിയ്ക്ക് കൂറ്റന്‍ സ്കോര്‍ നേടിയത്.വിരാട് കോഹ്‍ലിയ്ക്കൊപ്പം ഓപ്പണിംഗ് ഇറങ്ങിയ ഫിലിപ് സാള്‍ട്ട് മുംബൈ ബൗളിംഗിനെ കടന്നാക്രമിച്ചപ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കുതിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. പവര്‍പ്ലേ അവസാനിക്കുമ്ബോള്‍ 71 റണ്‍സാണ് ആര്‍സിബി നേടിയത്. 25 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയ സാള്‍ട്ട് മറുവശത്ത് വിരാട് കോഹ്‍ലിയെ കാഴ്ചക്കാരനാക്കി നിര്‍ത്തിയാണ് വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്നത്.വിരാട് കോഹ്‍ലി 37 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയെങ്കിലും തൊട്ടടുത്ത പന്തില്‍ താരം പുറത്തായി. സാള്‍ട്ടിന് പകരമെത്തിയ രജത് പടിദാര്‍ അടിച്ച്‌ തകര്‍ത്തപ്പോള്‍ താരം വെറും 17 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.അവസാന ഓവറുകളില്‍ 16 പന്തില്‍ 34 റണ്‍സുമായി ടിം ഡേവിഡ് കസറിയപ്പോള്‍ ആര്‍സിബി 4 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് നേടി.
Previous Post Next Post