അഞ്ച് പേരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി, 23 ശരീര ഭാഗങ്ങള്‍ കിട്ടി, വെടിക്കെട്ട്‌ പുരയിലെ സ്ഫോടനത്തില്‍ ചികിത്സയില്‍ കഴിയുന്നത് 10 പേര്‍

തൃശൂർ :വെടിക്കെട്ട്‌ പുരയിലെ സ്ഫോടനത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌ മോർട്ടം രാവിലെ മുതല്‍ തുടങ്ങും.

9 മൃതദേഹങ്ങള്‍ കിട്ടിയതില്‍ അഞ്ചു പേരുടെ പോസ്റ്റ്‌മോർട്ടം രാത്രി പൂർത്തിയാക്കി മൃതദേഹങ്ങള്‍ വിട്ടു നല്‍കി.ബാക്കി നാല് മൃതദേഹങ്ങളുടെയും ഡിഎൻഎ സാമ്പിളുകള്‍ ശേഖരിച്ചു.

23 ശരീര ഭാഗങ്ങളും കിട്ടിയാതായി മെഡിക്കല്‍ കോളേജ് ഫോറെൻസിക് വിഭാഗം അറിയിച്ചു. ഇവയില്‍ 11 ശരീര ഭാഗങ്ങളുടെ പോസ്റ്റ്‌ മോർട്ടം പൂർത്തിയായി ബാക്കി ഇന്ന് നടക്കും.

ചികിത്സയില്‍ കഴിയുന്ന 10 പേരില്‍ 5 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. രണ്ടു പേർ വെന്റിലേറ്ററിലാണ്.

വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള സോക്ടർമാരുടെ കൂടുതല്‍ സംഘങ്ങള്‍ തൃശൂർ മെഡിക്കല്‍ കോളേജില്‍ എത്തി.

ഒരു രോഗിക്ക് മൂന്നു ഡോക്ടർമാരുടെയെങ്കിലും പരിചരണം ഉറപ്പാകും എന്നാണ് ഇന്നലെ ആരോഗ്യ മന്ത്രി അറിയിച്ചത്.
Previous Post Next Post