അമേരിക്ക ഇറാൻ യുദ്ധത്തില്‍ പാകിസ്ഥാനിലെ ചർച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സംഘർഷത്തില്‍ മദ്ധ്യസ്ഥ ശ്രമത്തിന് നേരിട്ടിറങ്ങിയിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിൻ.
ഇറാൻ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച പുട്ടിൻ, പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധിക്ക് രാഷ്ട്രീയവും നയ തന്ത്രപരവുമായ പരിഹാരം കണ്ടെത്താൻ റഷ്യ തയ്യാറാണെന്ന് അറിയിച്ചു.