പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ചാണ്ടി ഉമ്മൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
രണ്ട് സെറ്റ് പത്രികയാണ് കോട്ടയം ആർഡിഒ പി.ഷിബു മുമ്പാകെ സമർപ്പിച്ചത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, യു ഡി എഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ്, മറിയാമ്മ ഉമ്മൻ, ചീഫ് ഇലക്ഷൻ ഏജൻ്റ് മുരളീകൃഷ്ണൻ എന്നിവർക്കൊപ്പമാണ് ചാണ്ടി പത്രികാ സമർപ്പണം നടത്തിയത്.
നൂറു കണക്കിന് പ്രവർത്തകർക്കൊപ്പം തിരുനക്കര ഗാന്ധി സ്വകയറിൽ നിന്നും പ്രകടനമായിട്ടാണ് കോട്ടയം താലൂക്ക് ഓഫീസിലേക്ക് സ്ഥാനാർത്ഥി എത്തിയത്.
