ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീസ് കുത്തനെ കൂട്ടി.
പ്ലാറ്റ്ഫോം ഫീസ് 2.40 രൂപ കൂടി ഉയര്‍ത്തി.
ഇതോടെ ഫുഡ് ഡെലിവറി ആപ്പിലെ പ്ലാറ്റ്‌ഫോം ഫീ 12.5 രൂപയില്‍ നിന്ന് 14.9 ആയി ഉയര്‍ന്നു. 19.2 ശതമാനം വര്‍ധനവാണ് പ്ലാറ്റ്ഫോം ഫീസില്‍ ഉണ്ടായിരിക്കുന്നത്.
മറ്റൊരു ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി ജിഎസ്ടി ഉള്‍പ്പെടെ 14.99 രൂപ ഡെലിവറി ഫീസായി ഈടാക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് സൊമാറ്റോ അവസാനമായി നിരക്ക് കൂട്ടിയത്.
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ക്രൂഡ് ഓയില്‍, എല്‍പിജി വിലയിലുണ്ടായ വർധനവ് ഡെലിവറി ചെലവുകളെ ബാധിച്ചതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതേസമയം തല്‍ക്കാലം ഡെലിവറി ഫീ കൂട്ടാനില്ലെന്ന് മൂന്നാമത്തെ വലിയ പ്ലാറ്റ്‌ഫോമായ മാജിക്പിൻ വ്യക്തമാക്കി. നിലവില്‍ ഓരോ ഓർഡറിനും 14.20 രൂപയാണ് മാജിക്പിൻ പ്ലാറ്റ്‌ഫോം ഫീസായി ഈടാക്കുന്നത്.