ക്ഷേമ പെൻഷൻ വിഷുവിന് മുൻപ്, ബുധനാഴ്ച മുതൽ വിതരണം ചെയ്യും


 

തിരുവനന്തപുരം: മാർച്ചിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകളുടെ വിതരണം 25 മുതൽ. ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 31നും തുടങ്ങും. വിഷു പ്രമാണിച്ചാണ് പെൻഷൻ നേരത്തെ നൽകുന്നത്. പ്രതിമാസ പെൻഷൻ 2000 രൂപ വീതം അനുവദിക്കുന്നതിന് ആവശ്യമായ പണം അനുവദിച്ച് നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു.



62 ലക്ഷത്തോളം പേർക്കാണ് പെൻഷന് അർഹതയുള്ളത്. 26.62 ലക്ഷം പേരുടെ പെൻഷൻ തുക ബാങ്ക് അക്കൗണ്ടുകളിലേക്കും, മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി നേരിട്ടും തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും. പ്രതിമാസം 1,050 കോടിയോളം രൂപയാണ് പെൻഷനായി നൽകുന്നത്.

Previous Post Next Post