തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകുകയാണ്. ഈ മാസം 30 നാണ് പരീക്ഷകള്‍ അവസാനിക്കുക. കുട്ടികള്‍ക്ക് പരീക്ഷയെ കുറിച്ച് പേടിയോ ആശങ്കയോ ഉണ്ടെങ്കില്‍ സഹായഹസ്തം നീട്ടിയിരിക്കുകയാണ് കേരള പൊലീസ്.
കുട്ടികളുടെ പരീക്ഷാഭയം കുറയ്ക്കാന്‍ ചിരി ഹെല്‍പ് ലൈന്‍ സംവിധാനം ഒരുക്കിയിരിക്കുകയാണ് കേരള പൊലീസ്. 9497900200 എന്ന നമ്പറില്‍ വിളിച്ചാല്‍ പരീക്ഷാഭയം കുറയ്ക്കാനും മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനും വിദഗ്ധരുടെ കൗണ്‍സിലിംഗ് സേവനങ്ങള്‍ ഉള്‍പ്പെടെ വിവിധ പിന്തുണകള്‍ ലഭിക്കുമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
കുറിപ്പ്:
പരീക്ഷ ഭയമോ?
നിങ്ങളുടെ കുട്ടികള്‍ക്ക് പരീക്ഷയെ കുറിച്ച് പേടിയോ ആശങ്കയോ ഉണ്ടോ?
അങ്ങനെയാണെങ്കില്‍ ''ചിരി'' ഹെല്‍പ്ലൈനുമായി ബന്ധപ്പെടാം.
ചിരി ഹെല്‍പ്ലൈന്‍: 9497900200
കുട്ടികളുടെ പരീക്ഷാഭയം കുറയ്ക്കാനും മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനും
വിദഗ്ധരുടെ കൗണ്‍സിലിംഗ് സേവനങ്ങള്‍ ഉള്‍പ്പെടെ വിവിധ പിന്തുണകള്‍
''ചിരി'' പദ്ധതിയിലൂടെ ലഭ്യമാക്കുന്നു.
നിങ്ങള്‍ ഒറ്റക്കല്ല, ഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ട്.
