സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

 


കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി ജെ പി സ്ഥാനാർത്ഥിയായി ആർ ശ്രീലേഖയും  മത്സരിക്കുമെന്ന് ഉറപ്പായതോടെ വട്ടിയൂർക്കാവില്‍ മണ്ഡലചിത്രം തെളിഞ്ഞു.


ബി ജെ പി സ്ഥാനാർത്ഥി ആർ ശ്രീലേഖ ചുവരെഴുതി ഇന്ന് പ്രചാരണം തുടങ്ങും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ശാസ്തമംഗലം വാർഡില്‍ നിന്ന് ജയിച്ച ശ്രീലേഖ മേയറാകാത്തതില്‍ പരിഭവത്തിലായിരുന്നു. സമവായത്തിൻറെ ഭാഗമായി വട്ടിയൂർക്കാവില്‍ സീറ്റ് നല്‍കാമെന്ന് പാർട്ടി ഉറപ്പ് നല്‍കിയാണ് അനുനയിപ്പിച്ചത്. അതേസമയം, സിറ്റിംഗ് എംഎല്‍എ വികെ പ്രശാന്ത് ഇടത് സ്ഥാനാർത്ഥിയാകുമെന്നുറപ്പാണ്. മണ്ഡലം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ് കെ മുരളീധരനെ ഇറക്കുന്നതോടെ വട്ടിയൂർക്കാവില്‍ ശക്തമായ ത്രികോണപ്പോര് ഉറപ്പായി. 2021ല്‍ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന് 61111 വോട്ടും, യുഡിഎഫിന് 35455ഉം എൻഡിഎക്ക് 39596 വോട്ടുമാണ് ലഭിച്ചത്. എല്‍ഡിഎഫിന് 21515 വോട്ടിൻ്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.


2016 യിൽ എൽഡിഎഫിന് -40,441 വോട്ടും,യുഡിഎഫിന് - 51,322 വോട്ടും, എൻഡിഎ ക്ക് -43,700 വോട്ടും ലഭിച്ചു.


2011ൽ 16167 വോട്ട് ഭൂരിപക്ഷമായിരുന്നു യുഡിഎഫിന്

Previous Post Next Post