തിരുനക്കരയപ്പനെ സ്വീകരിക്കാൻ ന​ഗരവീഥികൾ ഒരുങ്ങി; തിരുനക്കര ആറാട്ട് ഇന്ന്

കോട്ടയം ∙തിരുനക്കര മഹാദേവക്ഷേത്രത്തിലെ ആറാട്ട് ഇന്ന്. എഴുന്നള്ളിപ്പു കടന്നുപോകുന്ന വഴികളിൽ വരവേൽപിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് രാവിലെ 8.30നു ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്  ആരംഭിച്ചു. പുത്തനങ്ങാടി, തിരുവാതുക്കൽ, ഭീമൻപടി എന്നിവിടങ്ങളിലൂടെയാണ് ആറാട്ട് എഴുന്നള്ളിപ്പ്.കാരാപ്പുഴ അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ ആറാട്ടുകടവിൽ വൈകിട്ട് 6നു തന്ത്രിയുടെ മുഖ്യ കാർമികത്വത്തിലാണു ചടങ്ങുകൾ. 6.30നു അമ്പലക്കടവിൽനിന്നു തിരിച്ചെഴുന്നള്ളിപ്പ് ആരംഭിക്കും. തിരിച്ചെഴുന്നള്ളുന്ന തിരുനക്കരയപ്പന് കടന്നു വരുന്ന വഴികളിലെല്ലാം സ്വീകരണം നൽകും.


സ്വീകരണവഴികളിലെ എല്ലാ കവലകളിലും കമാനങ്ങൾ ഉയർന്നു കഴിഞ്ഞു. ജാതിമതഭേദമെന്യേ നാട്ടുകാരെല്ലാം അണിനിരക്കുന്ന വരവേൽപിനാണ് എല്ലായിടത്തും ഒരുക്കങ്ങൾ. 


കലാവേദിയിൽ വൈകിട്ട് 5 മുതൽ തിരുനക്കര എൻ.എസ്.എസ്. കരയോഗത്തിന്റെ ഭജന. 6 ന് റ്റി.പി.എൻ. രാമനാഥൻ & പാണ‌മംഗലം പി.ജി. യുവരാജിന്റെ നാദസ്വരകച്ചേരി. 8.30 ന് സമാപന സമ്മേളനം. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേ ഖരൻ ഉദ്ഘാടനം ചെയ്യുന്നു. വിവിധ സാമൂഹിക, സാമുദായിക നേതാക്കൾ പങ്കെടുക്കു ന്നു. 10 ന് ചെന്നെ പ്രസന്ന വെങ്കിട്ടരാമൻ & പാർട്ടിയുടെ സംഗീതസദസ്. 1 ന് കടുത്തുരുത്തി ശ്രീകുമാറിൻ്റെ സോപാനസംഗീതം. 2 ന് ആറാട്ട് എതിരേല്‌പ്. 5 ന് കൊടിയിറക്ക്. എന്നിവയാണ് പ്രധാന പരിപാടികൾ.

Previous Post Next Post