തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടുത്തം; രോഗികളെ മാറ്റി, തീ നിയന്ത്രണ വിധേയമെന്ന് പൊലീസ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടുത്തം. മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്.

തീപിടുത്തത്തെ തുടർന്ന് ഐസിയുവില്‍ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റി. ഷോർട്ട് സർക്യൂട്ട് മൂലമെന്നാണ് സംശയം. ഈ ബ്ലോക്കില്‍ നിരവധി രോഗികളുണ്ടായിരുന്നുവെന്നാണ് വിവരം. അതേസമയം, തീപിടുത്തം നിയന്ത്രണ വിധേയമായെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. തീയണക്കാനായി വിവിധയിടങ്ങളില്‍ നിന്ന് ഫയർഫോഴ്സ് യൂണിറ്റുകള്‍ പുറപ്പെട്ടിട്ടുണ്ട്. അതേസമയം, കനത്തപുക രോഗികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
Previous Post Next Post