നിർത്തിയിട്ട ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറി കെഎസ്ആർടിസി; അഞ്ചുപേരുടെ നില ഗുരുതരം; 23 പേർക്ക് പരിക്ക്

 


ആലപ്പുഴ: അരൂർ എരമല്ലൂരിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചുകയറി അപകടം. തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം നഷ്ടമായി അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 23 പേർക്ക് പരിക്കേറ്റു.



ദേശീയപാതയ്ക്ക് സമീപം എരമല്ലൂർ കാഞ്ഞിരമറ്റം ക്ഷേത്രത്തിനടുത്തുവച്ചായിരുന്നു അപകടം. ബസിൽ 40 യാത്രക്കാർ ആണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരിൽ 21 പേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചുപേരുടെ നില ഗുരുതരമാണ്.


അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പൊലീസും അഗ്‌നിശമനസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.


Previous Post Next Post