മോഹന്‍ലാല്‍ - പിണറായി അഭിമുഖത്തിന് ചെലവ് 11,21,000 രൂപ; വിവരങ്ങള്‍ പുറത്ത്



തിരുവനന്തപുരം: നടൻ മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖത്തിന് സർക്കാർ ഫണ്ട് ഉപയോഗിച്ചതായി വിവരാവകാശ രേഖ. അഭിമുഖത്തിന് ചെലവായത് 11,21,000 രൂപ. തിരുവല്ല സ്വദേശി റിജോ വള്ളംകുളം നൽകിയ വിവരാവകാശ അപേക്ഷയിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പാണ് വിവരങ്ങൾ നൽകിയത്. സർക്കാർ സംവിധാനങ്ങൾ പരിപാടിക്കായി ഉപയോഗിച്ചിട്ടില്ലെന്നും മറുപടിയിൽ പറയുന്നു.


'കണ്ടും മിണ്ടിയും ഇരുവർ' എന്നായിരുന്നു അഭിമുഖത്തിന്റെ പേര്. ക്ലിഫ് ഹൗസിലായിരുന്നു ഷൂട്ട് . രണ്ട് ദിവസം ഷൂട്ട് ചെയ്യാനെടുത്തു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം. പി ആർ സ്റ്റണ്ട് എന്ന് പ്രതിപക്ഷം അഭിമുഖത്തെ പരിഹസിച്ചിരുന്നു.


പ്രശസ്ത സംവിധായകൻ ടി കെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഭിമുഖത്തിന് പിന്നിൽ പ്രവർത്തിച്ചത്. മുമ്പ് 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടിയുമായും മോഹൻലാൽ അഭിമുഖം നടത്തിയിരുന്നു.

Previous Post Next Post