ഏറ്റുമാനൂർ ഉത്സവം : ഏഴാം ദിനമായ ഇന്നത്തെ പ്രധാന പരിപാടികൾ



ഏറ്റുമാനൂർ :  അഘോരമൂർത്തിയായ ഏറ്റുമാനൂരപ്പന്റെ ഉത്സവനാളുകൾക്കായി നാടുണർന്നു. 


ഏഴാം ദിവസമായ ഇന്ന് രാവിലെ 7 ന് ശ്രീബലി നടന്നു. സ്പെഷ്യൽ പഞ്ചാരിമേളത്തിന് ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാരുടെ നേതൃത്വത്തിലുള്ള 85ൽപ്പരം കലാകാരന്മാർ നേതൃത്വം നൽകി. ഉച്ചയ്ക്ക്  ഉത്സവബലി ദർശനം. വൈകുന്നേരം 5ന് കാഴ്ചശ്രീബലി.


ഇന്നത്തെ പ്രധാന സവിശേഷതയായ മേജർസെറ്റ് പഞ്ചവാദ്യത്തിൽ പല്ലാവൂർ ശ്രീധരൻമാരാരുടെ നേതൃത്വത്തിൽ 71ൽപ്പരം കലാകാരന്മാർ അണിനിരക്കുന്നു.


11.30 ന് മീനടം ബാബുവിന്റെ കഥാപ്രസം​ഗം


രാത്രി 9.30 ന് രൂപ രേവതിയും സംഘവും അവതരിപ്പിക്കുന്ന വയലിൻ വിസ്മയം. 

ഏറ്റുമാനൂർ ഉത്സവത്തിലെ ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും ഫെബ്രുവരി 25 ബുധനാഴ്ചയാണ് നടക്കുക.

Previous Post Next Post