ഏറ്റുമാനൂർ : അഘോരമൂർത്തിയായ ഏറ്റുമാനൂരപ്പന്റെ ഉത്സവനാളുകൾക്കായി നാടുണർന്നു.
ആറാം ദിവസമായ ഇന്ന് രാവിലെ 7 ന് ശ്രീബലി നടന്നു. സ്പെഷ്യൽ പഞ്ചാരിമേളത്തിന് ശ്രീ കലാമണ്ഡലം ശിവദീസിന്റെ നേതൃത്വത്തിലുള്ള 91ൽപ്പരം കലാകാരന്മാർ നേതൃത്വം നൽകി. ഉച്ചയ്ക്ക് ഉത്സവബലി ദർശനം. വൈകുന്നേരം 5ന് കാഴ്ചശ്രീബലി.
ഇന്നത്തെ പ്രധാന സവിശേഷതയായ സ്പെഷ്യൽ പഞ്ചവാദ്യത്തിൽ ഉദയനാപുരം ഹരിയുടെ നേതൃത്വത്തിൽ 55ൽപ്പരം കലാകാരന്മാർ അണിനിരക്കുന്ന വാദ്യവിസ്മയം.
രാത്രി 9ന് നൃത്തനൃത്യങ്ങൾ. 9.30 ന് സിനിമ പിന്നണി ഗായകൻ രാഗേഷ് ബ്രഹ്മാനന്ദൻ അതരിപ്പിക്കുന്ന ഭക്തിഗാനമേള.
ഏറ്റുമാനൂർ ഉത്സവത്തിലെ ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും ഫെബ്രുവരി 25 ബുധനാഴ്ചയാണ് നടക്കുക.
