സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും 'സ്പാർക്' ഡാറ്റ ഉപയോഗിച്ച് സന്ദേശങ്ങൾ അയച്ചതിന് മുഖ്യമന്ത്രിയുടെ ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം.

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും 'സ്പാർക്' ഡാറ്റ ഉപയോഗിച്ച് സന്ദേശങ്ങൾ അയച്ചതിന് മുഖ്യമന്ത്രിയുടെ ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം.

നടപടി പ്രഥമദൃഷ്ട്യാ തന്നെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്‌ച വരെ തുടർ സന്ദേശങ്ങൾ അയയ്ക്കരുതെന്നും നിർദേശിച്ചു. 

സ്‌പാർക് ഡാറ്റയുടെ ദുരുപയോഗം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിൻ്റെ നടപടി. കേസിൽ മുഖ്യമന്ത്രി ഒഴികെയുള്ളവർക്ക് നോട്ടിസ് അയയ്ക്കാനും കോടതി നിർദേശിച്ചു.

ശമ്പള പരിഷ്കരണം, ഡിഎ വർധനവ് അടക്കം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസ് വഴി സ്‌പാർക് സംവിധാനത്തിലെ നമ്പറുകളിലേക്കും ഇമെയിലുകളിലേക്കും സന്ദേശമയച്ചത് ചൂണ്ടിക്കാട്ടിയാണ് ഹർജി.

Previous Post Next Post