വേടന് ചൊവ്വാഴ്ച മംഗല്യം; വധു നവമിത

പ്രശസ്ത മലയാളം റാപ്പർ വേടൻ എന്ന ഹിരണ്‍ദാസ് മുരളി വിവാഹിതനാകുന്നു. ഫെബ്രുവരി 24 തൃശൂരിലാണ് വിവാഹം.

രജിസ്റ്റര്‍ വിവാഹമായിരിക്കും. എഴുത്തുകാരിയും തൃശൂര്‍ സ്വദേശിനിയുമായ നവമിതയാണ് വധു. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ ആണ് ഇരുവരും വിവാഹിതരാകുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ സമാപന വേദിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആണ് വിവാഹക്കാര്യം അറിയിച്ചത്.

തൃശൂരില്‍ ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്താനായിരുന്നു ഇരുവരും പദ്ധതി ഇട്ടിരുന്നത്. എന്നാല്‍ എംവി ഗോവിന്ദന്‍ ഇക്കാര്യം പരസ്യമാക്കിയതോടെ പുറംലോകം അറിയുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലും വേടന്റെ കല്യാണത്തിന് വലിയ പ്രചാരണമാണ് ലഭിക്കുന്നത്.

വേടന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട 'മോണലോവ' എന്ന ഗാനം നവമിതയെ കുറിച്ചുള്ളതാണെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
Previous Post Next Post