ഏറ്റുമാനൂർ ഉത്സവം : മൂന്നാം ദിനമായ ഇന്ന് മുതൽ കഥകളി കാണാം


 

ഏറ്റുമാനൂർ :  അഘോരമൂർത്തിയായ ഏറ്റുമാനൂരപ്പന്റെ ഉത്സവനാളുകൾക്കായി നാടുണർന്നു. 




മൂന്നാം ദിവസമായ ഇന്ന് രാവിലെ 7 ന് ശ്രീബലി നടന്നു. സ്പെഷ്യൽ പഞ്ചാരിമേളത്തിന് ശ്രീ കല്ലൂർ ഉണ്ണികൃഷ്ണൻ മാരാർ നേതൃത്വം നൽകി. ഉച്ചയ്ക്ക്  ഉത്സവബലി ദർശനം. വൈകുന്നേരം 5ന് കാഴ്ചശ്രീബലി.


ഇന്നത്തെ പ്രധാന സവിശേഷതതയായ സ്പെഷ്യൽ പഞ്ചവാദ്യത്തിന് തിമില യുവകലാപ്രതിഭ ശ്രീ ഒറ്റപ്പാലം ഹരിയുടെ നേതൃത്വത്തിലുള്ള 61ൽപ്പരം കലാകാരന്മാർ അണിനിരക്കും. വൈകീട്ട് 6ന് താലപ്പൊലി ഘോഷയാത്ര. രാത്രി 10 മുതലാണ് കഥകളി ആരംഭിക്കുക. ഇന്ന് രണ്ട് കഥകളാണ് അരങ്ങിലെത്തുക. ആദ്യത്തേത് നളചരിതം മൂന്നാം ദിവസമാണ്. നളനായി വേഷമിടുന്നത് കലാമണ്ഡലം മയ്യനാട് രാജീവ് നമ്പൂതിരിയാണ്. കിരാതമാണ് അടുത്ത കഥ. അതിൽ അർജ്ജുനന്റെ വേഷമിടുന്നത് കലാമണ്ഡലം എബിൻ ബാബുവാണ്. 


ഏറ്റുമാനൂർ ഉത്സവത്തിലെ ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും ഫെബ്രുവരി 25 ബുധനാഴ്ചയാണ് നടക്കുക.

Previous Post Next Post