ഓട്ടോയിൽ നിന്ന് ഇറങ്ങി റോഡിന് കുറുകെ ഓടി; ബസ് ഡ്രൈവറുടെ കരുതൽ കുരുന്നിന്റെ ജീവൻ രക്ഷിച്ചു


കോഴിക്കോട്: ഓട്ടോയിൽ നിന്ന് ഇറങ്ങി റോഡിന് കുറുകെ ഓടിയ കുഞ്ഞിന് അത്ഭുത രക്ഷപ്പെടൽ. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജിവൻ രക്ഷിച്ചത്. കോഴിക്കോട് കൊടിയത്തൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ആശുപത്രിയിലേക്ക് മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി.


മാതാപിതാക്കൾക്കൊപ്പം ഓട്ടോറിക്ഷയിൽ എത്തിയ കുട്ടി, വാഹനം നിന്ന ഉടൻ റോഡിന് മറുവശത്തുള്ള അമ്മയ്ക്കരികിലേക്ക് ഓടുകയായിരുന്നു. ഈ സമയം പിതാവ് ഓട്ടോ ഡ്രൈവർക്ക് പണം നൽകുന്ന തിരക്കിലായിരുന്നു. കോഴിക്കോട് നിന്നും വരികയായിരുന്ന ബസ്സിന് മുന്നിലേക്കാണ് കുട്ടി ഓടിയത്. അപ്രതീക്ഷിതമായി റോഡിന് കുറുകേ കുട്ടി ഓടിവരുന്നത് കണ്ട ഡ്രൈവർ ബസ് വലത്തേക്ക് തിരിച്ചതോടെയാണ് വൻ അപകടം ഒഴിവായത്.



സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. റോഡരികിൽ വാഹനമിറങ്ങുമ്പോൾ കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത കാണിക്കണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാവുകയാണ് സംഭവം

Previous Post Next Post