കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്ക് പരിക്ക്, ആശുപത്രിയിലേക്ക് മാറ്റി


 

കണ്ണൂർ: കണ്ണൂരിൽ കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്ക്. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. പ്രതിഷേധത്തിനിടെ വിണാ ജോർജിന്റെ കഴുത്തിലും കൈയിലുമാണ് പരിക്കേറ്റത്. തുടർന്ന് മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി.


കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് തിരുവനന്തരപുരത്തേക്ക് പോകുന്നതിനിടെയാണ് കെഎസ്‌യു പ്രവർത്തകൾ പ്രതിഷേധവുമായി എത്തിയത്. സംഭവത്തെ തുടർന്ന് വന്ദേഭാരത് ട്രെയിന് പോകേണ്ടിയിരുന്ന മന്ത്രി യാത്ര റദ്ദാക്കി. സ്പീക്കർ എ എൻ ഷംസീറും സ്ഥലത്തുണ്ട്.

Previous Post Next Post