കോൺഗ്രസ് സ്ഥാനാർഥി ചർച്ചകൾ സജീവം; രാഹുൽ ഗാന്ധി ഇന്നെത്തും; യുഡിഎഫ് നേതാക്കളെ കാണും


 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കെ, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി രണ്ടു ഘട്ടങ്ങളായി കേരളം സന്ദർശിക്കും. ഫെബ്രുവരി 25, 26 തീയതികളിലാണ് ആദ്യസന്ദർശനം. മാർച്ച് ആറ്, ഏഴ് തീയതികളിൽ രണ്ടാം സന്ദർശനവും.



25-ന് എത്തുന്ന അദ്ദേഹം 26-ന് കണ്ണൂരിൽ കർഷകരുമായി ആശയവിനിമയം നടത്തും. വയനാട്ടിൽ കോൺഗ്രസ് നിർമിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനവും നടത്തും. യുഡിഎഫിലെ കക്ഷിനേതാക്കളുമായുള്ള കൂടിക്കാഴ്ചയും ഈ ദിവസങ്ങളിൽ നടക്കും. സീറ്റുവിഭജന ചർച്ചകൾ നീളുന്നതും നിലവിലെ രാഷ്ട്രീയ സാഹചര്യവും കക്ഷിനേതാക്കളുമായുള്ള ചർച്ചയിൽവരും.



പ്രതിപക്ഷനേതാവ് വിഡി സതീശന്റെ പുതുയുഗയാത്രയുടെ സമാപനത്തിന് മാർച്ച് ആറിന് എത്തുന്ന അദ്ദേഹം കൊല്ലത്ത് ശിവഗിരിമഠം സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കും.


Previous Post Next Post