നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
ജോസ് കെ മാണിയോട് തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇടയിൽ മൈക്ക് വാങ്ങിയ മന്ത്രി റോഷി അഗസ്റ്റിൻ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം, മാണി സി കാപ്പന് മറുപടിയുമായി ജോസ് കെ മാണി രംഗത്തെത്തി. യുഡിഎഫ് ജാഥയിൽ പങ്കെടുക്കേണ്ട മാണി സി കാപ്പനാണ് പാലയിൽ ഇരിക്കുന്നത്. പരദൂഷണം പറയാൻ പാലയിൽ നിക്കുകയാണ് കാപ്പനെന്ന് ജോസ് കെ മാണി പറഞ്ഞു. വികസന കാര്യങ്ങളിലെ പോരായ്മകൾ കണ്ടാൽ ചൂണ്ടികാണിക്കും. അതിനെ വ്യക്തിപരമായി കാണേണ്ടതില്ലെന്നും ജോസ് കെ മാണി വിമർശിച്ചു. കെ എം മാണിയുടെ തട്ടകത്തിൽ കെ എം മാണി ഏറ്റവും അധികം തവണ തോൽപ്പിച്ച മാണി സി കാപ്പനോട് തോറ്റത് ജോസ് കെ മാണിക്ക് രാഷ്ട്രീയ തിരിച്ചടിയായിരുന്നു. ഇപ്രാവശ്യം മാണി സി കാപ്പനെ തോൽപ്പിച്ച് പ്രതികാരം വീട്ടുകയെന്നതാണ് ലക്ഷ്യം
