'പിണറായി 3.0 എന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു, ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നു'


കൽപ്പറ്റ: പിണറായി വിജയൻ സർക്കാരിന്റെ തീവ്രവലതുപക്ഷ രീതികളാണ് സാംസ്‌കാരിക പ്രവർത്തകരെയും ഇടതുപക്ഷ സഹയാത്രികരെയും നിരാശരാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിണറായി 3.0 എന്ന് കേൾക്കുമ്പോൾ ജനം തലയിൽ കൈവയ്ക്കുന്നു. ഇടതുസഹയാത്രികരും യുഡിഎഫിനൊപ്പം ചേരുമെന്നും ഭരണമാറ്റം എല്ലാവരും അഗ്രഹിക്കുന്നുവെന്നും സതീശൻ പറഞ്ഞു. പുതുയുഗയാത്രയുടെ ഭാഗമായി വയനാട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പോറ്റിക്കൊപ്പമുള്ള ഫോട്ടോയുടെ അടിസ്ഥാനത്തിലാണ് അടൂർ പ്രകാശിന്റെ മൊഴി എടുത്തതെങ്കിൽ പ്രത്യേക അന്വേഷണസംഘം പിണറായി വിജയന്റെ മൊഴിയും എടുക്കണമെന്ന് വിഡി സതീശൻ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തപ്പോൾ നാലുദിവസം കഴിഞ്ഞാണ് മാധ്യമങ്ങൾ പോലും അറിഞ്ഞത്. എന്നാൽ അടൂർ പ്രകാശിന്റെ മൊഴിയെടുത്തപ്പോൾ അപ്പോൾ തന്നെ വിവരം ചോർത്തി നൽകി. എസ്‌ഐടിയിൽ ആരാ ഉള്ളത്?. എസ്‌ഐടിയിൽ സിപിഎമ്മിന്റെ ഏജന്റുമാരുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഏജന്റുമാരുണ്ടെന്നും സതീശൻ പറഞ്ഞു.


ടീം യുഡിഎഫ് ആണ് തങ്ങളുടേതെന്ന് വിഡി സതീശൻ പറഞ്ഞു. ഇടതുമുന്നണി ശിഥിലമായെന്നും ഘടകകക്ഷികൾ തമ്മിൽ പരസ്പര വിശ്വാസമില്ലെന്നും സതീശൻ പറഞ്ഞു. സിപിഐയും സിപിഎമ്മും തമ്മിൽ പോലും നല്ല ബന്ധമല്ല ഉള്ളത്. എത്രവിഷയങ്ങളിൽ അവർ ഏറ്റുമുട്ടി. പിഎം ശ്രീ വിഷയത്തിൽ സിപിഐയുമായി ചർച്ച ചെയ്യാതെയാണ് കരാറിൽ ഒപ്പിട്ടത്. സിപിഐയെ സിപിഎം വിശ്വാസത്തിലെടുക്കുന്നില്ല. കേരളാ കോൺഗ്രസുമായും ആർജെഡിയുമായി നല്ല ബന്ധത്തിൽ അല്ല സിപിഎം. എ സുരേഷിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് കൃത്യസമയത്ത് പറയും. ഐഷാ പോറ്റി വന്നപ്പോൾ നിങ്ങളെ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുൻപായി അത്തരം അവസരങ്ങൾ ഉണ്ടാകുമ്പോൾ മാധ്യമങ്ങളെ അറിയിക്കുമെന്നും സതീശൻ പറഞ്ഞു.

Previous Post Next Post