ആർആർടിഎസുമായി കേരളം മുന്നോട്ട്, ചെലവ് കണക്കാക്കുന്നത് 192780 കോടി, 12 വർഷം കൊണ്ട് പൂർത്തിയാക്കും, ഗതാഗത വകുപ്പ് ഉത്തരവിറക്കി



തിരുവനന്തപുരം: ആർആർടിഎസുമായി സർക്കാർ മുന്നോട്ട്. ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കി. തത്വത്തിൽ അനുമതി നൽകുന്നതായി ഉത്തരവിൽ പറയുന്നു. ആദ്യഘട്ടം തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയായിരിക്കും. പദ്ധതി കേന്ദ്രത്തെ അറിയിക്കും. ക്ലിയറൻസുകൾക്കായി ചർച്ച നടത്തും.  1,92,780 കോടിയാണ് ചെലവ് കണക്കാക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കിലോ മീറ്റർ പദ്ധതി 12 വർഷം കൊണ്ട് പൂർത്തിയാക്കും. അതിവേഗ റയിൽപാതയെക്കുറിച്ച് കേന്ദ്രം മൗനം പാലിക്കുമ്പോഴാണ് ആർആർടിഎസ് ഉത്തരവ്


Previous Post Next Post