ഏറ്റുമാനൂർ മഹാദേവക്ഷേത്രം: കൊടിയേറ്റ് 18ന്. ഏഴരപ്പൊന്നാന 25ന്



ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ഈ മാസം 18ന് കൊടിയേറും. 

രാവിലെ 8.30നാണ് കൊടിയേറ്റ്. 

25നു രാത്രിയിലാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം. 

26നു പള്ളിവേട്ട, 27ന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും.
കൊടിയേറ്റിന് വൈക്കം വിജയല ക്ഷ്മിയുടെയും 26ന് എം.ജി.ശ്രീകുമാറിൻ്റെയും ഗാനമേളകൾ ഉണ്ട്. ഏഴരപ്പൊന്നാന ദിനത്തിൽ സിനിമതാരം നവ്യാ നായരുടെ നൃത്ത വുമുണ്ടാകും.

ഇന്നു രാവിലെ 9.30ന് കൈലാസ് ഓഡിറ്റോറിയത്തിൽ മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, ഉദ്യോഗസ്‌ഥർ തുടങ്ങിയവർ പങ്കെടുക്കും.
Previous Post Next Post